മ​ഴ​ക്കാ​ല​പൂ​ര്‍​വ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധം: കോ​ര്‍ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നു
Friday, March 29, 2024 12:25 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ജി​ല്ലാ കോ​ര്‍ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നു. ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ ചു​മ​ത​ല​യു​ള്ള നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍, വി​ഇ​ഒ മാ​ര്‍, റി​സോ​ര്‍​സ് പേ​ഴ്‌​സ​ണ്‍​സ് എ​ന്നി​വ​ര്‍​ക്കാ​യു​ള്ള ജി​ല്ലാ ത​ല പ​രി​ശീ​ല​ന പ​രി​പാ​ടി 30നു ​രാ​വി​ലെ 11ന് ​ഓ​ണ്‍​ലൈ​ന്‍ ആ​യും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള പ​രി​ശീ​ല​ങ്ങ​ള്‍ ഏ​പ്രി​ല്‍ 10നു​ള്ളി​ല്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

ഒ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​പ്രി​ല്‍ അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ ന​ട​ത്തും. ഏ​പ്രി​ല്‍ അ​ഞ്ചി​ന് പോ​തു ഇ​ട​ങ്ങ​ള്‍, ഏ​പ്രി​ല്‍ ആ​റി​ന് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും. ഏ​പ്രി​ല്‍ ഏ​ഴി​ന് വീ​ടു​ക​ളി​ല്‍ ഡ്രൈ​ഡേ ന​ട​ത്തും. ര​ണ്ടാം ഘ​ട്ടം മെ​യ് അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ ന​ട​ത്തും. മെ​യ് അ​ഞ്ചി​ന് വീ​ടു​ക​ളി​ല്‍ ഡ്രൈ​ഡേ ന​ട​ത്തും. മെ​യ് ആ​റി​ന് സ്ഥാ​പ​ന​ങ്ങ​ളി​ലും ഏ​പ്രി​ല്‍ ഏ​ഴി​ന് പൊ​തു ഇ​ട​ങ്ങ​ളും ശു​ചീ​ക​രി​ക്കും.

ഏ​പ്രി​ല്‍ 25 ന് ​മു​ന്‍​പ് ജ​ലാ​ശ​യ ശു​ചീ​ക​ര​ണം ന​ട​ത്തും. ഏ​പ്രി​ല്‍ 30ന​കം വാ​ര്‍​ഡ് ശു​ചി​ത്വ ആ​രോ​ഗ്യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡ് ത​ല കാ​മ്പ​യി​ന്‍ ന​ട​ത്തും. വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ശു​ചി​ക​ര​ണ പ്ര​ഖ്യാ​പ​നം മെ​യ് 15നു​ള്ളി​ലും പ​ഞ്ചാ​യ​ത്ത് ത​ല ശു​ചി​ക​ര​ണ പ്ര​ഖ്യാ​പ​നം മെ​യ് 25നു​ള്ളി​ലും ന​ട​ത്തും. ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്റ് ഡ​യ​റ​ക്ട​ര്‍ ജെ​യ്‌​സ​ണ്‍ മാ​ത്യു, ന​വ​കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​ല​ക്ഷ്മി, ഡി​എം​ഒ ഐ​എ​സ്എം ഡോ. ​എ.​എ​ല്‍. ഷിം​ന, ഡി​എം​ഒ ഹോ​മി​യോ​പ്പ​തി ഡോ. ​എ.​കെ. രേ​ഷ്മ, അ​നി​മ​ല്‍ ഹ​സ്ബ​ന്‍​ഡ​റി ഡി​ഡി ബി.​പി. ബാ​ല​ച​ന്ദ്ര റാ​വു, ഡി​എം​ഒ പ്ര​തി​നി​ധി എം. ​വേ​ണു​ഗോ​പാ​ല​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, അ​സി. പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ ടി. ​വി​നോ​ദ് കു​മാ​ര്‍, പി​ഡ​ബ്ല്യു​ഡി റോ​ഡ്‌​സ് എ​ഇ എം.​എ​ന്‍. സൗ​മ്യ, എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ​സ് ഡി​ഇ സാ​ഹി​ദ അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.