തെരഞ്ഞെടുപ്പ് ചൂടിൽ സ്ഥാനാർഥികൾ
Thursday, March 28, 2024 1:49 AM IST
ഉ​ണ്ണി​ത്താ​ന്‍ കാ​സ​ര്‍​ഗോ​ട്ടെ ആരാധനാലയങ്ങളിൽ

കാ​സ​ര്‍​ഗോ​ഡ്: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ കാ​സ​ര്‍​ഗോ​ട്ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പൗ​ര​പ്ര​മു​ഖ​രു​ടെ ഭ​വ​ന​ങ്ങ​ളും സ​ന്ദ​ര്‍​ശി​ച്ചു.

രാ​വി​ലെ ബേ​ള ച​ര്‍​ച്ചി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ സാ​യി​റാം ഭ​ട്ടി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു. മാ​ന്യ കൊ​റ​ഗ ക്ഷേ​ത്രം, അ​ഗ​ല്‍​പാ​ടി ക്ഷേ​ത്രം, മൂ​ക്കം​പാ​റ ച​ര്‍​ച്ച് എ​ന്നി​വ സ​ന്ദ​ര്‍​ശി​ക്കു​ക​യും ക​ന്ന​ഡ സാ​ഹി​ത്യ​കാ​ര​ന്‍ ക​യ്യാ​ര്‍ കി​ഞ്ഞ​ണ്ണ റൈ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്ല​ബി​ന്‍റെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ്, പൈ​ക്ക പൂ​മാ​ണി കി​ന്നി​മാ​ണി ക്ഷേ​ത്ര​ത്തി​ലും സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മു​ന്‍​മ​ന്ത്രി​യും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന ചെ​ര്‍​ക്ക​ളം അ​ബ്ദു​ല്ല​യു​ടെ വീ​ടും മു​ന്‍ എം​എ​ല്‍​എ പി.​ബി. അ​ബ്ദു​ല്‍ റ​സാ​ഖി​ന്‍റെ വീ​ടും ആ​ല​മ്പാ​ടി നൂ​റു​ല്‍ ഇ​സ്‌​ലാം യ​തീം​ഖാ​ന​യും കൊ​ല്ല​മ്പാ​ടി ച​ര്‍​ച്ചും സ​ന്ദ​ര്‍​ശി​ച്ച് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു.