രാ​മ​ന്ത​ളി കീ​ഴ​ട​ക്കി കു​ര​ങ്ങു​ക​ൾ
റിപ്പോർട്ട്: പീ​റ്റ​ർ ഏ​ഴി​മ​ല
പ​യ്യ​ന്നൂ​രി​ലെ രാ​മ​ന്ത​ളി എ​ന്ന ഗ്രാ​മ​ത്തി​ൽ എ​ല്ല് മു​റി​യെ പ​ണി​യെ​ടു​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ...​പ​ല്ല് മു​റി​യെ തി​ന്നു​ന്ന​ത് കു​ര​ങ്ങു​ക​ൾ... കു​ര​ങ്ങു​ക​ളോ​ട് കീ​ഴ​ട​ങ്ങി ഒ​രു ഗ്രാ​മം കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. കൃ​ഷി മാ​ത്ര​മ​ല്ല, സ്വ​ന്തം കി​ട​പ്പാ​ട​വും ഉ​പേ​ക്ഷി​ച്ച് കു​ടി​യി​റ​ങ്ങു​ക​യാ​ണ്.

ഒ​രു കാ​ല​ത്ത് കൃ​ഷി​യാ​ൽ സ​ന്പ​ന്ന​മാ​യ ഗ്രാ​മം ഇ​ന്ന് നാ​മാ​വ​ശേ​ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഏ​ഴി​മ​ല നേ​വ​ല്‍ അ​ക്കാ​ദ​മി​യു​ടെ സ​മീ​പ​ത്തു​ള്ള ര​ണ്ടാ​യി​രം ഏ​ക്ക​റോ​ളം വ​രു​ന്ന കാ​ടു​ക​ളി​ല്‍ പെ​റ്റു പെ​രു​കി​യ കു​ര​ങ്ങു​ക​ളാ​ണ് കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്കി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ നേ​വ​ല്‍ അ​ക്കാ​ദ​മി അ​വ​രു​ടെ ചു​റ്റു​മ​തി​ലി​ല്‍ വൈ​ദ്യു​ത​വേ​ലി സ്ഥാ​പി​ച്ച​തോ​ടെ പു​റ​ത്തു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ര​ങ്ങു​ക​ള്‍​ക്ക് നേ​വ​ല്‍ അ​ക്കാ​ദ​മി​യു​ടെ കാ​ടു​ക​ളി​ലേ​ക്കെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് ഗ്രാ​മ​വാ​സി​ക​ളു​ടെ ദു​രി​തം കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​ക്കി​യ​ത്.

കു​ര​ങ്ങു​കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം കൂ​ടു​ത​ലും ബാ​ധി​ച്ച​ത് തെ​ങ്ങു​ക​ര്‍​ഷ​ക​രേ​യാ​ണ്. ക​രി​ക്കു​പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യി​ല്‍ ത​ടം​തു​റ​ക്ക​ലി​നും വ​ള​പ്ര​യോ​ഗ​ങ്ങ​ള്‍​ക്കും ക​ര്‍​ഷ​ക​ര്‍ ത​യാ​റാ​കാ​തെ വ​ന്ന​തി​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങു​കൃ​ഷി നാ​മാ​വ​ശേ​ഷ​മാ​യി.

ഏ​ഴി​മ​ല, എ​ട്ടി​ക്കു​ളം, ക​ക്ക​മ്പാ​റ, കു​ന്ന​രു, രാ​മ​ന്ത​ളി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് തെ​ങ്ങു​ക​ളാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ത​ല​നേ​ര്‍​ത്ത് മു​ക​ളി​ലെ ഓ​ല​ക​ളി​ല്‍ മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത്.

കു​ര​ങ്ങു​ക​ളെ തു​ര​ത്താ​ന്‍ പ​ട​ക്കം പൊ​ട്ടി​ക്ക​ലു​ള്‍​പ്പെ​ടെ പ​ല മാ​ര്‍​ഗ​ങ്ങ​ളും സ്വീ​ക​രി​ച്ചി​ട്ടും കു​ര​ങ്ങു​ക​ള്‍​ക്കു മു​മ്പി​ല്‍ അ​തൊ​ക്കെ വി​ഫ​ല​മാ​യി. ഇ​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളു​ടെ​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​വും വ​ഴി​മു​ട്ടി.

കു​ര​ങ്ങി​ന് പു​റ​മെ മ​യി​ലു​ക​ളും കാ​ട്ടു​പ​ന്നി​ക​ളും

കു​ര​ങ്ങ​ളു​ടെ ആ​ക്ര​മ​ണം വീ​ടു​ക​ള്‍​ക്ക് നേ​രേ തി​രി​ഞ്ഞ​തോ​ടെ കൊ​ച്ചു കു​ട്ടി​ക​ളെ വീ​ടി​ന് പു​റ​ത്തി​റ​ക്കാ​ന്‍ പോ​ലും ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഭ​യ​മാ​യി. വീ​ടു​ക​ളി​ല്‍ പ​ച്ച​ക്ക​റി​തോ​ട്ടം പോ​ലും ഇ​ല്ലാ​താ​യി. കു​ര​ങ്ങു​ശ​ല്യ​ത്തി​ന് പു​റ​മെ കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന മ​യി​ലു​ക​ളു​ടെ ആ​ക്ര​മ​ണം പ​ച്ച​ക്ക​റി​കൃ​ഷി​ക്കും വി​ന​യാ​യി.

സ​മൃ​ദ്ധ​മാ​യി വാ​ഴ​കൃ​ഷി ന​ട​ത്തി​യി​രു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ കു​ര​ങ്ങു​ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ അ​തി​നോ​ടും വി​ട​പ​റ​ഞ്ഞു. ക​പ്പ​ക്കൃ​ഷി ക​ണി​കാ​ണാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ള്‍. അ​ടു​ത്ത​കാ​ല​ത്താ​യി കാ​ട്ടു​പ​ന്നി​ക​ള്‍ തെ​ങ്ങി​ന്‍ തൈ​ക​ള്‍ കു​ത്തി​മ​റി​ച്ചി​ട്ട​തോ​ടെ പ​റ​മ്പു​ക​ളി​ല്‍ ഒ​ന്നും വ​ച്ചു​പി​ടി​പ്പി​ക്കാ​ന്‍ പ​റ്റാ​തെ​യു​മാ​യി.

ഇ​തോ​ടെ ഉ​ന്ന​ത​മാ​യ കാ​ര്‍​ഷി​ക പാ​ര​മ്പ​ര്യ​മു​ള്ള രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് കാ​ര്‍​ഷി​ക ഭൂ​പ​ട​ത്തി​ല്‍ ഒ​ന്നു​മ​ല്ലാ​താ​യി.

വ്യാ​പാ​രി​ക​ളും ഇ​ര

2017 മു​ത​ല്‍ നാ​ട് കീ​ഴ​ട​ക്കി​യ കു​ര​ങ്ങു​ക​ള്‍ വ്യാ​പാ​രി​ക​ള്‍​ക്കും ത​ല​വേ​ദ​ന​യാ​യി. ക​ട​ക​ളി​ല്‍ തൂ​ക്കി​യി​ടു​ന്ന പ​ഴ​ക്കു​ല​ക​ള്‍​ക്ക് നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​നു പു​റ​മെ ബേ​ക്ക​റി സാ​ധ​ന​ങ്ങ​ള്‍ കൂ​ടോ​ടെ എ​ടു​ത്ത് സ്ഥ​ലം വി​ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വ്യാ​പാ​രി​ക​ളും കു​ര​ങ്ങു​ക​ള്‍​ക്കു​മു​ന്നി​ല്‍ മു​ട്ടു​മ​ട​ക്കി.


അ​ന്പ​തും അ​റു​പ​തു​മ​ട​ങ്ങു​ന്ന കു​ര​ങ്ങു​സം​ഘം വാ​ശി​യോ​ടെ​യാ​ണ് പ​രാ​ക്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. സീ​സ​ണാ​യാ​ല്‍ ച​ക്ക, മാ​ങ്ങ, പു​ളി എ​ന്നി​വ​യൊ​ന്നും ജ​ന​ങ്ങ​ള്‍​ക്ക് കി​ട്ടാ​തെ​യാ​യി. ജ​ന​ലി​ലൂ​ടെ​യും മ​റ്റും ക​ട​ന്ന് വീ​ടു​ക​ളി​ല്‍ ത​യാ​റാ​ക്കി​വ​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളി​ല്‍ കൈ​യി​ട്ടു വാ​രാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ കു​ട്ടി​ക​ള്‍​പോ​ലും വി​ശ​ന്നി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി.

ജ​ല​സം​ഭ​ര​ണി​ക​ളു​ടെ മൂ​ടി മാ​റ്റി അ​തി​ല്‍ ചാ​ടി കു​ര​ങ്ങു​ക​ള്‍ കു​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​തി​ലൂ​ടെ കൂ​ടി​വെ​ള്ള​വും മു​ട്ടു​ന്ന അ​വ​സ്ഥ​യി​ലാ​ക്കി. ഓ​ടു​മേ​ഞ്ഞ വീ​ടു​ക​ളു​ടെ ഓ​ടു​ക​ള്‍ ഇ​ള​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടി​ലെ ജ​ന​ജീ​വി​തം ത​ന്നെ ദു​ഷ്‌​ക​ര​മാ​യി.

ക​ണ്ണ​ട​ച്ച് വ​നം​വ​കു​പ്പ്

കൂ​ടു സ്ഥാ​പി​ച്ച് പി​ടി​കൂ​ടി​യ ഏ​താ​നും കു​ര​ങ്ങു​ക​ളെ നാ​ടു​ക​ട​ത്തി​യെ​ന്ന​തൊ​ഴി​ച്ചാ​ല്‍ വ​നം​വ​കു​പ്പി​നും ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. കൂ​ടു സ്ഥാ​പി​ക്കാ​നാ​യി വ​രു​ന്ന വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി. പ​രി​സ്ഥി​തി സ്‌​നേ​ഹി​ക​ളു​ടെ ഇ​ട​പെ​ട​ലും കു​ര​ങ്ങു​ക​ളെ പി​ടി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി.

കു​ര​ങ്ങു​ശ​ല്യ​ത്താ​ല്‍ ജ​ന​ങ്ങ​ള്‍ വ​ല​ഞ്ഞ​പ്പോ​ള്‍ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കു​ര​ങ്ങു​ക​ള്‍ വ​രു​ത്തു​ന്ന കാ​ര്‍​ഷി​ക ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ള്‍ വ​നം വ​കു​പ്പി​ന് ന​ല്‍​കി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നു​ള്ള വ​ഴി​യു​ണ്ടാ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ദി​വ​സ​വും വ​നം​വ​കു​പ്പി​ന്‍റെ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങാ​നേ സ​മ​യ​മു​ണ്ടാ​കൂ എ​ന്ന​തി​നാ​ല്‍ ഈ ​നി​ര്‍​ദേ​ശം പ്രാ​യോ​ഗി​ക​മ​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​രെ​ത്തി​യ​ത്. രാ​ഷ്‌​ട്ര​ദീ​പി​ക​യു​ള്‍​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ള്‍ രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം പ​ല​വ​ട്ടം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടും അ​ധി​കൃ​ത​ര്‍​ക്ക് കു​ലു​ക്ക​മൊ​ന്നു​മു​ണ്ടാ​യി​ല്ല.

നി​യ​മം​മൂ​ലം കു​ര​ങ്ങു​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന സം​ര​ക്ഷ​ണം പോ​ലും ജ​ന​ങ്ങ​ള്‍​ക്ക് ല​ഭി​ക്കി​ല്ല എ​ന്ന ബോ​ധ്യ​മു​ണ്ടാ​യ​തോ​ടെ രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ജീ​വി​തം വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​രും കൈ​യൊ​ഴി​ഞ്ഞു

ന​വ​കേ​ര​ള സ​ദ​സി​ല്‍ രാ​മ​ന്ത​ളി​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ലെ പ​ത്തോ​ളം പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് സ​മാ​ന​മാ​യ ദു​ര്‍​ഗ​തി​യ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്നും ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്ന് രാ​മ​ന്ത​ളി​യി​ലെ കു​ര​ങ്ങ് ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി കൂ​ടു​വ​ച്ച് കു​ര​ങ്ങു​ക​ളെ പി​ടി​ച്ച് നാ​ടു​ക​ട​ത്താ​ന്‍ വ​നം​വ​കു​പ്പി​നോ​ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് രാ​മ​ന്ത​ളി​യി​ല്‍ ജ​ന​കീ​യ യോ​ഗം വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​പ്പോ​ള്‍ ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ രാ​മ​ന്ത​ളി​യി​ല്‍ കൂ​ടു സ്ഥാ​പി​ക്കു​മെ​ന്ന് വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ന്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍, ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും കൂ​ടു​മി​ല്ല ആ​ളു​മി​ല്ല എ​ന്ന​താ​ണ​വ​സ്ഥ. കൂ​ടു​വ​ച്ചാ​ല്‍​ത്ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ര​ങ്ങു​ക​ളെ എ​ങ്ങി​നെ പി​ടി​കൂ​ടു​മെ​ന്ന കാ​ര്യ​ത്തി​ലും ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്നു.