തമിഴ് മത്സ്യത്തൊഴിലാളികളുടെ റിമാന്‍ഡ് ലങ്കന്‍ കോടതി നീട്ടി
Monday, September 9, 2013 3:48 AM IST
രാമേശ്വരം: ശ്രീലങ്കന്‍ നാവികസേന പിടികൂടിയ തമിഴ്നാട് സ്വദേശികളായ 35 മത്സ്യത്തൊഴിലാളികളുടെ റിമാന്‍ഡ് കാലാവധി സെപ്റ്റംബര്‍ 23 വരെ നീട്ടി. ഓഗസ്റ് 25 വരെയായിരുന്നു ഇവരെ റിമാന്‍ഡ് ചെയ്തിരുന്നത്. കച്ചൈത്തീവിനു സമീപം അതിര്‍ത്തിലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെ പിടികൂടിയത്. പുട്ടാലം മജിസ്ട്രേററ് കോടതിയാണ് റിമാന്‍ഡ് നീട്ടുന്നതായി ഉത്തരവിട്ടത്.