ബാങ്കുകളുടെ കിടമത്സരം സാമൂഹ്യപ്രതിബദ്ധത അന്യമാക്കുന്നു: മുഖ്യമന്ത്രി
Friday, May 17, 2013 12:24 AM IST
ഒറ്റപ്പാലം: ബാങ്കുകള്‍ തമ്മിലുള്ള കിടമത്സരംമൂലം സാമൂഹ്യപ്രതിബദ്ധത സമൂഹത്തില്‍നിന്നും അന്യമായി തീരുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്ആര്‍കെ നഗര്‍ 19-ാം മൈലില്‍ ആരംഭിക്കുന്ന പുതിയ സഹകരണ ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖല ബാങ്കിലുള്ള കിടമത്സരംമൂലം നഷ്ടമാകുന്ന സാമൂഹ്യ പ്രതിബദ്ധത തിരിച്ചറിയണമെന്നും കച്ചവട താല്‍പര്യങ്ങള്‍ മാത്രം ചിന്തിക്കുന്നത് ആശാസ്യകരമല്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ രംഗത്ത് നടക്കുന്ന കടുത്ത കിട മത്സരങ്ങള്‍ ആരോഗ്യകരമാകണമെന്നും അദ്ദേഹം പറഞ്ഞു.

ജോസ് തോമസ് അധ്യക്ഷതവഹിച്ചു. എം. ഹാരിസ് എംഎല്‍എ ,വി.ടി. ബല്‍റാം സി.വി.ബാലചന്ദ്രന്‍ ,സ്വാമിനാഥന്‍ പ്രസംഗിച്ചു.