അഴിമതി: പ്രധാനമന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന് ബിജെപി
Thursday, May 16, 2013 10:34 AM IST
കോല്‍ക്കത്ത: രാജ്യത്ത് കോണ്‍ഗ്രസ് നേരിടുന്ന അഴിമതി കേസുകളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി. യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ഒറ്റക്കെട്ടായി ജനങ്ങള്‍ പോരാടണമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കല്‍ക്കരി വിവാദം, ടുജി, റെയില്‍വേ കൈക്കൂലിക്കേസ് എന്നീ ആരോപണങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി സര്‍വശക്തിയുമെടുത്തു പോരാടുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.