കേരളയാത്രാ പോസ്റ്ററില്‍ ഉമ്മന്‍ ചാണ്ടിയുടെ 'തലവെട്ടി'
Tuesday, April 23, 2013 9:31 PM IST
വടകര: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ കേരളായാത്ര വിവാദമാകുന്നു. യാത്രയുടെ ഭാഗമായി വടകരയില്‍ സ്ഥാപിച്ച പോസ്റ്ററുകളില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും ടി. സിദ്ധിഖിന്റെയും ചിത്രങ്ങള്‍ വെട്ടിമാറ്റിയെന്നാണ് ആരോപണം.

ഇതോടെ യാത്രയ്ക്കെതിരേ എ ഗ്രൂപ്പ് രംഗത്തുവന്നു. നേതാക്കളുടെ ചിത്രമുള്‍പ്പെടുന്ന പോസ്റ്റര്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ കേരളയാത്ര ബഹിഷ്കരിക്കുമെന്ന് എ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി. ചിത്രം വെട്ടിമാറ്റിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും എ ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടു.