ആംബുലന്‍സ് ട്രക്കുമായി കൂട്ടിയിടിച്ച് നാലു മരണം
Tuesday, April 23, 2013 8:00 PM IST
രാജ്ഘട്ട്: ചത്തീസ്ഘട്ടിലെ രാജ്ഘട്ട് ജില്ലയില്‍ ആംബൂലന്‍സ് ട്രക്കുമായി കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ മൂന്നു പേര്‍ അടക്കം നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. ട്രെയിനപകടത്തില്‍ മരിച്ച ബന്ധുവിന്റെ മൃതദേഹവുമായി റായ്പൂരില്‍ നിന്നും റാഞ്ചിയിലേക്ക് പോകവെ ഇന്നലെ അര്‍ധരാത്രിയോടെ കൊഡൊതറൈയിലാണ് അപകടം.

അമിതവേഗത്തില്‍ എത്തിയ ട്രക്കുമായി ആംബുലന്‍സ് കൂട്ടിഇടിക്കുകയായിരുന്നു എന്ന് രാജ്ഘട്ട് പോലീസ് സൂപ്രണ്ട് രാഹുല്‍ ഭഗത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അപകടത്തില്‍ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നു. മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്നും പോലീസ് അറിയിച്ചു.