എംപ്ളോയീസ് പ്രൊവിഡന്റ്ഫണ്ട് മിനിമം പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കും: കൊടിക്കുന്നില്‍ സുരേഷ്
Saturday, April 20, 2013 6:25 PM IST
തിരുവനന്തപുരം: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് മിനിമം പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കാനുള്ള ഇപിഎഫ് ബോര്‍ഡ് തീരുമാനത്തിന് തൊഴില്‍ മന്ത്രാലയം അംഗീകാരം നല്‍കിയതായി കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരഷ് പറഞ്ഞു.

കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് ഫ്രണ്ട് രജതജൂബിലി സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ട്രേഡ് യൂണിയന്‍ സൌഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

35 ലക്ഷം പേരാണ് ഇപിഎഫ് പെന്‍ഷന്‍ വാങ്ങുന്നത്. മിനിമം പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കുന്നതോടെ കേന്ദ്രസര്‍ക്കാരിന് 1000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. ആയിരക്കണക്കിന് പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.