ലങ്കന്‍ തമിഴര്‍ക്കു വേണ്്ടി തമിഴ് സിനിമാ ലോകത്തിന്റെ ഉപവാസം
Tuesday, April 2, 2013 2:34 AM IST
ചെന്നൈ: ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസവും ലങ്കയിലെ യുദ്ധകുറ്റങ്ങളില്‍ വിചാരണയും ആവശ്യപ്പെട്ട് തമിഴ് സിനിമാ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടേയും ഏകദിന ഉപവാസം. നടീനടന്‍മാര്‍ക്കു പുറമേ സംവിധായകര്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, എക്സിബിറ്റര്‍മാര്‍ എന്നിവരാണ് ഉപവാസത്തില്‍ പങ്കെടുത്തത്. ഇതോടെ തമിഴ് സിനിമകളുടെ പ്രവര്‍ത്തനം ഇന്ന് പൂര്‍ണമായി നിലച്ചു.

ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റ് ശരത്കുമാര്‍, സൂപ്പര്‍താരങ്ങളായ അജിത്ത്കുമാര്‍, സൂര്യ എന്നിവരടക്കമുള്ള പ്രമുഖര്‍ ഉപവാസത്തില്‍ പങ്കെടുത്തു. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ വിവിധ തലങ്ങളില്‍ പ്രക്ഷോഭം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ താരങ്ങളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തുവന്നത്.