എല്ലാ സ്ഥാനാർഥികളും മിടുക്കൻമാർ: ചെങ്ങന്നൂരിൽ മനസു തുറക്കാതെ വെള്ളാപ്പള്ളി
Saturday, March 17, 2018 3:27 PM IST
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മനസ് തുറക്കാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ സ്ഥാനാർഥികളും മിടുക്കൻമാരാണ്. അതിൽ ആരാണ് കൂടുതൽ മിടുക്കനെന്ന് ഫലം വരുന്പോൾ അറിയാമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ എൻഡിഎ സംവിധാനം ഫലപ്രദമല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയും മറ്റ് ബിജെപി നേതാക്കളും ഇന്ന് വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.