ആലപ്പുഴയിൽ നാവികസേനാ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി
Saturday, March 17, 2018 12:28 PM IST
ആലപ്പുഴ: നിരീക്ഷണ പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. ആലപ്പുഴ മുഹമ്മ കാവുങ്കൽ കെ.പി. മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് ചേതക് ഹെലികോപ്റ്റർ ഇറക്കിയത്.

കോക്പിറ്റിൽ അപായ സിഗ്നൽ കണ്ടതിനെ തുടർന്നാണ് അടിയന്തരമായി ഇറക്കിയത്. രണ്ടു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്നും ആർക്കും പരിക്കില്ലെന്നും നാവികസേന അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.