തിങ്കളാഴ്ച സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടും
Wednesday, March 21, 2018 12:19 PM IST
കോട്ടയം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ മാർച്ച് 26 തിങ്കളാഴ്ച അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. പുലർച്ചെ ആറ് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാകും പമ്പുകൾ പണിമുടക്കുക. പെട്രോൾ പമ്പുകളിൽ രാത്രി-പകൽ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകൾക്ക് സംരക്ഷണം നൽകണമെന്നാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്‍റെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.