ജു​ഡീ​ഷ​റി​യേ​യും പാ​ർ​ല​മെ​ന്‍റി​നെ​യും വ​രു​തി​യി​ലാ​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മം: രാ​ഹു​ൽ ഗാ​ന്ധി
Sunday, March 18, 2018 5:46 PM IST
ന്യൂ​ഡ​ൽ​ഹി: ജു​ഡീ​ഷ​റി​യേ​യും പാ​ർ​ല​മെ​ന്‍റി​നെ​യും പോ​ലീ​സി​നെ​യും ത​ങ്ങ​ൾ​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി ഭ​യം പ്ര​സ​രി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഭ​യ​ത്തി​ലാ​ണ്. സു​പ്രീം കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​ർ നീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്നു. രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ അ​വ​ർ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​വ​ർ പ​റ​യു​ന്നു രാ​ജ്യ​ത്ത് ഒ​രു സ്ഥാ​പ​നം മാ​ത്രം മ​തി​യെ​ന്ന്, അ​ത് ആ​ർ​എ​സ്എ​സ് ആ​ണ്- രാ​ഹു​ൽ പ​റ​ഞ്ഞു. എ​ഐ​സി​സി​യു​ടെ അ​റു​പത്തി​നാ​ലാ​മ​ത് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ർ​എ​സ്എ​സി​നേ​യും ബി​ജെ​പി​യേ​യും രാ​ഹു​ൽ ഗാ​ന്ധി ക​ട​ന്നാ​ക്ര​മി​ച്ച​ത്.

രാ​ജ്യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ്ര​ദ്ധ​തി​രി​ച്ചു​വി​ടു​ക​യാ​ണ്. ന​മ്മു​ടെ ഭാ​വ​ന​യി​ൽ മാ​ത്ര​മാ​ണ് പ്ര​ശ്ന​ങ്ങ​ളു​ള്ള​തെ​ന്നാ​ണ് അ​വ​ർ ന​മ്മോ​ട് പ​റ​യു​ന്ന​ത്. രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ പെ​രു​കു​ക​യാ​ണ്, ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നു എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​യു​ന്ന​ത് നി​ങ്ങ​ൾ പോ​കൂ... യോ​ഗ ചെ​യ്യു, എ​ന്നാ​ണ്. യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് വ​ഴി​മാ​റി സ​ർ​ക്കാ​ർ ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തെ പു​ണ​രു​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

മോ​ദി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് റാ​ഫേ​ൽ ഇ​ട​പാ​ട് മാ​റ്റി​മ​റി​ച്ച​ത്. കോ​ൺ​ഗ്ര​സ് ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്ന 126 വി​മാ​ന​ങ്ങ​ളു​ടെ വില​യ​ക്ക് മോ​ദി 36 വി​മാ​ന​ങ്ങ​ളാ​ണ് വാ​ങ്ങി​യ​ത്. ബി​ജെ​പി അ​വ​രു​ടെ തെ​റ്റു​ക​ൾ സ​മ്മ​തി​ച്ചു​ത​രി​ല്ല. പ്ര​ധാ​ന​മ​ന്ത്രി മോ​ദി സ്വ​യം വി​ശ്വ​സി​ക്കു​ന്ന​ത് താ​നൊ​രു ദൈ​വി​ക അ​വ​താ​രം ആ​ണെ​ന്നാ​ണ്- രാ​ഹു​ൽ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ആ​രെ​യും ഇ​നി കെ​ട്ടി​യി​റ​ക്കി​ല്ല. കോ​ൺ​ഗ്ര​സി​ൽ ഇ​നി ടി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​ത് സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​രി​ക്കും. നേ​താ​ക്ക​ളും അ​ണി​ക​ൾ​ക്കും ഇ​ട​യി​ലു​ള്ള മ​തി​ൽ ഇ​ടി​ച്ചു​ക​ള​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ അ​ദ്യ​ത്തെ ശ്ര​മം ഇ​തി​നാ​യി​രി​ക്കും. മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ക​യും സ്നേ​ഹ​ത്തി​ന്‍റെ ശ​ക്തി​യി​ൽ ഭി​ന്ന​ത​യു​ടെ മ​തി​ൽ ഇ​ടി​ച്ചു​ക​ള​യു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ യു​പി​എ സ​ർ​ക്കാ​രി​ന് രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന സ്വ​യം വി​മ​ർ​ശ​ന​വും രാ​ഹു​ൽ ന​ട​ത്തി. രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ന​മ്മെ അ​ധി​കാ​ര​ത്തി​ൽ‌​നി​ന്നും ഇ​റ​ക്കി. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും ജ​ഗ്ജീ​വ​ൻ റാ​മി​ന്‍റെ​യും കാ​ല​ഘ​ട്ട​ത്തി​ലെ കോ​ൺ​ഗ്ര​സി​നെ കാ​ണാ​നാ​ണ് ത​നി​ക്ക് താ​ൽ​പ​രു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

രാ​ഹു​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​പ​ദ​വി ഏ​റ്റെ​ടു​ത്ത ശേ​ഷം ന​ട​ന്ന ആ​ദ്യ​ത്തെ എ​ഐ​സി​സി പ്ലീ​ന​റി സ​മ്മേ​ള​ന​മാ​യി​രു​ന്നു ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന​ത്. കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റെ​ന്ന നി​ല​യി​ലെ ഇ​നി​യു​ള്ള പ്ര​വ​ർ​ത്ത​ന ശൈ​ലി സം​ഘ​ട​ന​യി​ലും പ​രി​പാ​ടി​ക​ളും മാ​റ്റ​ത്തി​ന്‍റേ​താ​കു​മെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​താ​യി​രു​ന്നു 50 മി​നി​റ്റ് നീ​ണ്ട രാ​ഹു​ലി​ന്‍റെ മാ​ര​ത്ത​ൺ പ്ര​സം​ഗ​ത്തി​ന്‍റെ കാ​ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.