മോ​ദി​യെ "ഭീ​ക​ര​ൻ’ എ​ന്നു വി​ളി​ച്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ട്രൂ​ഡോ​യു​ടെ സം​ഘ​ത്തി​ൽ
Friday, February 23, 2018 8:47 PM IST
ന്യൂ​ഡ​ൽ​ഹി: ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്ക്കൊ​പ്പം ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സം​ഘ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഭീ​ക​ര​ൻ എ​ന്നു വി​ളി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും. 2015 ൽ ​മോ​ദി കാ​ന​ഡ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ രൂ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ൽ നി​ന്ന മ​ൻ​വീ​ർ സിം​ഗ് സൈ​നി​യാ​ണ് ട്രൂ​ഡോ​യു​ടെ മാ​ധ്യ​മ​സം​ഘ​ത്തി​നൊ​പ്പം ഇ​ന്ത്യ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ട്രൂ​ഡോ പ​ങ്കെ​ടു​ത്ത എ​ല്ലാ ഒൗ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളി​ലും ഇ​യാ​ളും പ​ങ്കെ​ടു​ത്തി​രു​ന്നു.

2015 ഏ​പ്രി​ലി​ൽ മോ​ദി​യു​ടെ കാ​ന​ഡ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ മോ​ദി ഒ​രു ഭീ​ക​ര​നാ​ണ്, നി​ങ്ങ​ൾ​ക്ക് കാ​ന​ഡ​യി​ലേ​ക്കും ഖാ​ലി​സ്ഥാ​ൻ ഇ​ല്ലാ​ത്ത ഇ​ന്ത്യ​യി​ലേ​ക്കും സ്വാ​ഗ​ത​മി​ല്ലെ​ന്ന ബാ​ന​റും ഏ​ന്തി​യാ​യി​രു​ന്നു സൈ​നി​യു​ടെ പ്ര​തി​ഷേ​ധം. മോ​ദി​യു​ടെ ഒൗ​ദ്യോ​ഗി​ക വി​മാ​ന​മാ​യ എ​യ​ർ​ഇ​ന്ത്യ വ​ണ്ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​യാ​ൾ പ്ര​തി​ഷേ​ധ ബാ​ന​റും പി​ടി​ച്ചു നി​ൽ​ക്കു​ന്ന ചി​ത്രം വൈ​റ​ലാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ക​നേ​ഡി​യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ന​ദീ​ർ പ​ട്ടേ​ൽ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കു ന​ൽ​കി​യ ഒൗ​ദ്യോ​ഗി​ക ച​ട​ങ്ങി​ലും സൈ​നി പ​ങ്കെ​ടു​ത്തി​രു​ന്നു. ട്രൂ​ഡോ​യും മോ​ദി​യും ഒ​രു​മി​ച്ചു മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴും ഇ​യാ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ഡോ. ​അ​മ​ർ​ജീ​ത് സിം​ഗ് ന​ട​ത്തു​ന്ന ക​നേ​ഡി​യ​ൻ ടി​വി ചാ​ന​ലാ​യ ടി​വി84​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് മ​ൻ​വീ​ർ സിം​ഗ് സൈ​നി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.