പി​ഞ്ച് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ചു കൊ​ന്ന പ്രതികളെ ലോക്കപ്പിൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി ത​ല്ലി​ക്കൊ​ന്നു
Tuesday, February 20, 2018 5:59 PM IST
ഇ​റ്റാ​ന​ഗ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡ​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ പ്ര​തി​ക​ളെ ജ​ന​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി ത​ല്ലി​ക്കൊ​ന്നു. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ലോ​ഹി​ത് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ലോ​ഹി​ത് ജി​ല്ല​യി​ലെ നാം​ഗോ​യി​ൽ അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ ആ​സാം സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജ​യ് സോ​ബാ​ർ, ജ​ഗ​ദീ​ഷ് ലോ​ഹാ​ർ എ​ന്നി​വ​രാ​ണ് ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യ്ക്കു വി​ധേ​യ​രാ​യ​ത്.

ടെ​സു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ലോ​ക്ക​പ്പി​ൽ​നി​ന്ന് ഇ​വ​രെ ആ​ൾ​ക്കൂ​ട്ടം വ​ലി​ച്ചി​റ​ക്കു​ക​യും നി​ര​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്തു. പു​റ​ത്തെ​ത്തി​ച്ച പ്ര​തി​ക​ളെ വി​വ​സ്ത്ര​രാ​ക്കി​യ ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പേ​മ ഖ​ണ്ഡു ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ട്ടു.

ക​ഴി​ഞ്ഞ 12 ാം തീ​യ​തി മു​ത​ൽ പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഗ്രാ​മ​ത്തി​നു സ​മീ​പ​മു​ള്ള തേ​യി​ല​ത്തോ​ട്ട​ത്തി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ടെ​സു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ എ​സ്ഐ ഉ​ൾ​പ്പെ​ടെ മൂ​ന്നു പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തു. ടെ​സു​വി​ൽ ലോ​ഹി​ത് ജി​ല്ലാ ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.