ഒഡീഷയിൽ റോഡപകടങ്ങളിൽ ആറ് പേർ മരിച്ചു
Monday, January 22, 2018 1:08 PM IST
ഭുവനേശ്വർ: ഒഡീഷയിലുണ്ടായ രണ്ട് വ്യത്യസ്ത റോഡപകടങ്ങളിൽ ആറ് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. പുരി ജില്ലയിലാണ് ഒരപകടമുണ്ടായത്. ഇവിടെ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് അപകടം. ശവസംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്നത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

കലിംഗ സ്റ്റേഡിയത്തിന് സമീപമാണ് മറ്റൊരു അപകടമുണ്ടായത്. റോഡിൽ നിൽക്കുകയായിരുന്ന ദന്പതികളെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഭർത്താവ് മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.