ജമ്മു കാഷ്മീരിനെ യുദ്ധ ഭൂമിയാക്കരുത്: മെഹ്ബൂബ മുഫ്തി
Sunday, January 21, 2018 3:45 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിനെ യുദ്ധ ഭൂമിയാക്കരുതെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാക്കിസ്ഥാനോടും കാഷ്മീർ താഴ്‌വരയെ യുദ്ധ ഭൂമിയാക്കരുതെന്നും മുഫ്തി പോലീസ് കോണ്‍സ്റ്റബിളുമാരുടെ പാസിംഗ് ഒൗട്ട് പരേഡിൽ അഭ്യർഥിച്ചു.

ജമ്മു കാഷ്മീരിന്‍റെ അതിർത്തിയിൽ വലിയ തോതിലുള്ള രക്തചൊരിച്ചിലുകൾ ഉണ്ടാകുന്നുണ്ടെന്നും അവർ പറഞ്ഞു. രാജ്യം വികസനത്തിന്‍റെ പാതയിലാണ്. എന്നാൽ കാഷ്മീർ ഇതിന് എതിർ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും എല്ലാവരുമായി സൗഹൃദമാണ് കാഷ്മീർ ആഗ്രഹിക്കുന്നതെന്നും മുഫ്തി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.