പാക്കിസ്ഥാനില്‍ പോളിയോ സംഘത്തിനുനേരേ ആക്രമണം; അമ്മയും മകളും മരിച്ചു
Friday, January 19, 2018 4:30 AM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്നവർക്കുനേർക്ക് വീണ്ടും ഭീകരരുടെ ആക്രമണം. ആക്രമണത്തിൽ വനിതാ ആരോഗ്യ പ്രവർത്തകയും മകളും മരിച്ചു. തെക്കുകിഴക്കൻ പാക്കിസ്ഥാനിലെ ക്വറ്റയിലാണ് സംഭവമുണ്ടായത്.

സഖിന ബിബി (38), റിസ്വാന (16) എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ ഭീകരർ ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.