ഇന്ത്യക്ക് ടോസ്, ശ്രീലങ്കയ്ക്ക് ബാറ്റിംഗ്
Saturday, December 16, 2017 11:51 PM IST
വിശാഖപട്ടണം: മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ ടീമിൽനിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ പുതുമുഖ താരം വാഷിംഗ്ടണ്‍ സുന്ദറിനു പകരം കുൽദീപ് യാദവ് ടീമിൽ തിരിച്ചെത്തി. ശ്രീലങ്കൻ നിരയിൽ ലഹിരു തിരിമന്നെയ്ക്കു പകരം സദീര സമരവിക്രമയെ ഉൾപ്പെടുത്തി.

ജ​യി​ച്ചേ അ​ട​ങ്ങൂ എ​ന്നു​റ​പ്പി​ച്ച് ഇ​ന്ത്യ​യും തോ​ല്‍ക്കാ​ന്‍ മ​ന​സി​ല്ലെ​ന്ന വാ​ശി​യു​മാ​യി ശ്രീ​ല​ങ്ക​യും ഇ​ന്ന് അ​വ​സാ​ന പോ​രാ​ട്ട​ത്തി​ന് ഇറങ്ങുന്നത്. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ മാ​സ്മ​രി​ക വി​ജ​യ​ത്തോ​ടെ ഫൈ​ന​ല്‍ പ​രി​വേ​ഷം പൂ​ണ്ട മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ സ്വ​ന്തം മ​ണ്ണി​ലെ അ​ജ​യ്യ​ത തു​ട​രാ​ന്‍ ഇ​ന്ത്യ ക​രു​തി​ക്കൂ​ട്ടി​യി​റ​ങ്ങു​മ്പോ​ള്‍ ല​ങ്ക പ​രാ​ജ​യ പ​ര​മ്പ​ര​ക​ളു​ടെ കെ​ട്ട​റു​ക്കാ​നു​ള്ള ക​ഠി​ന​യ​ത്‌​ന​ത്തി​ലാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.