യോ​ഗി​യു​ടെ യോ​ഗ​ത്തി​ന് സ്ത്രീയുടെ ബു​ർ​ഖ അ​ഴി​പ്പി​ച്ച​തി​ൽ അ​ന്വേ​ഷ​ണം
Wednesday, November 22, 2017 6:45 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ യോ​ഗ​ത്തി​നെ​ത്തി​യ മു​സ്ലിം സ്ത്രീ​യു​ടെ ബു​ർ​ഖ പോ​ലീ​സ് ബ​ല​മാ​യി അ​ഴി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ കോ​ട​തി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. സി​റ്റി മ​ജി​സ്ട്രേ​റ്റി​നോ​ട് അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി ബ​ലി​യ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് സു​രേ​ന്ദ്ര വി​ക്രം അ​റി​യി​ച്ചു.

പ​ക്ഷേ, ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​മേ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ബ​ലി​യ എ​സ്പി അ​നി​ൽ കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നി​രു​ന്നാ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ച​ട​ങ്ങു​ക​ളി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ഉ​ണ്ടാ​കാ​തെ നോ​ക്ക​ണ​മെ​ന്നു പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം യോ​ഗി​ക്കു നേ​രെ മീ​റ​റ്റി​ലെ റാ​ലി​യി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു.

യു​പി​യി​ലെ ബ​ലി​യ ജി​ല്ല​യി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ത്തു​ന്ന​തി​നു മു​ന്പാ​ണ് സ​ദ​സി​ലി​രു​ന്ന സ്ത്രീ​യു​ടെ ബു​ർ​ഖ പോ​ലീ​സു​കാ​ർ അ​ഴി​പ്പി​ച്ച​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​യാ​യ സൈ​റ​യ്ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. സൈ​റ​യു​ടെ പ​ർ​ദ പോ​ലീ​സു​കാ​ർ അ​ഴി​പ്പി​ക്കു​ന്ന​ത് ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​കു​ക​യും ചെ​യ്തു.

ത​ല​യി​ൽ കാ​വി ഷാ​ൾ ഇ​ട്ടാ​ണ് സെ​യ്റ സ​ദ​സി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ന്ന​തി​നു ശേ​ഷം ഈ ​ഷാ​ൾ മാ​റ്റി. അ​പ്പോ​ഴാ​ണ് പോ​ലീ​സു​കാ​ർ ബു​ർ​ഖ ശ്ര​ദ്ധി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ മൂ​ന്ന് വ​നി​താ പോ​ലീ​സു​കാ​ർ അ​ടു​ത്തെ​ത്തു​ക​യും ക​റു​ത്ത നി​റ​ത്തി​ലു​ള്ള ബു​ർ​ഖ നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ ഇ​വ​ർ ബു​ർ​ഖ അ​ഴി​ച്ചു​മാ​റ്റി. ബു​ർ​ഖ മ​ട​ക്കി​യെ​ടു​ത്ത് സൂ​ക്ഷി​ക്കാ​നും പോ​ലീ​സു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം ക​ണ്ട് സ്ഥ​ല​ത്തേ​ക്കു​വ​ന്ന പു​രു​ഷ പോ​ലീ​സു​കാ​ർ ചി​ത്ര​ങ്ങ​ളെ​ടു​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ശ​കാ​രി​ക്കു​ക​യും ചെ​യ്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.