ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ൽ
Saturday, September 23, 2017 6:04 PM IST
തി​രു​വ​ന​ന്ത​പു​രം: ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യും യു​എ​ഇ സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വു​മാ​യ ഷെ​യ്ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖ്വാ​സി​മി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. 24 മു​ത​ൽ 28 വ​രെ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി 25ന് ​രാ​വി​ലെ 10.55ന് ​രാ​ജ്ഭ​വ​നി​ൽ ഗ​വ​ര്‍​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​തി​നു ശേ​ഷം മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​മാ​യി രാ​ജ്ഭ​വ​നി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ഉ​ച്ച​യ്ക്ക് 12.45ന് ​ഗ​വ​ര്‍​ണ​ര്‍ ഒ​രു​ക്കു​ന്ന വി​രു​ന്നി​ലും പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം 6.30ന് ​കോ​വ​ളം ഹോ​ട്ട​ല്‍ ലീ​ലാ റാ​വി​സി​ല്‍ സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​ക്കാ​യി സാം​സ്‌​കാ​രി​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി ഒ​രു​ക്കു​ന്ന വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കും.

26ന് ​രാ​വി​ലെ 10.25ന് ​ക്‌​ളി​ഫ് ഹൗ​സി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം 11 ന് ​രാ​ജ്ഭ​വ​നി​ലേ​ക്ക് തി​രി​ക്കും. 11.15 ന് ​രാ​ജ്ഭ​വ​നി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഹോ​ട്ട​ല്‍ ലീ​ലാ റാ​വി​സി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​നാ​യി വി​രു​ന്നൊ​രു​ക്കും.

"സു​ല്‍​ത്താ​നും ച​രി​ത്ര രേ​ഖ​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ല്‍ വൈ​കി​ട്ട് അ​ഞ്ചി​ന് വ​ഴു​ത​യ്ക്കാ​ട് ഹോ​ട്ട​ല്‍ താ​ജ് വി​വാ​ന്‍റ​യി​ല്‍ ഷേ​ക്ക് സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി പ്ര​ഭാ​ഷ​ണം ന​ട​ത്തും. 27ന് ​കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ അ​ദ്ദേ​ഹം സം​ബ​ന്ധി​ക്കും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഷാ​ർ​ജ സ​ന്ദ​ർ​ശി​ച്ച അ​വ​സ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു. ഈ ​ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് യു​എ​ഇ സു​പ്രീം കൗ​ണ്‍​സി​ൽ അം​ഗം കൂ​ടി​യാ​യ അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.