ക്വ​ലാ​ലം​പു​രി​ൽ മ​ത​പാ​ഠ​ശാ​ല​യി​ൽ തീ​പി​ടി​ത്തം; 25 വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ 26 പേ​ർ മ​രി​ച്ചു
Thursday, September 14, 2017 6:41 AM IST
ക്വ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ക്വ​ലാ​ലം​പു​രി​ൽ മ​ത​പാ​ഠ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ധ്യാ​പ​ക​നും 25 വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ 26 പേ​ർ മ​രി​ച്ചു. ജ​ലാ​ൻ ദ​തു​ക് കെ​രാ​മാ​തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. പ​തി​മൂ​ന്ന് വ​യ​സി​നും 17 വ​യ​സി​നും ഇ​ട​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രി​ൽ മൂ​ന്നു പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ക്വ​ലാ​ലം​പു​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ൽ​നി​ന്നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മു​ക​ൾ നി​ല​യി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന 15 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.
RELATED NEWS