കോട്ടയത്ത് ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Thursday, September 14, 2017 6:32 AM IST
കോ​ട്ട​യം: ടോ​റ​സ് ശ​രീ​ര​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മരിച്ചു. ഇ​ന്നു പുലർച്ചെ 7.30ന് ​നാ​ഗ​ന്പ​ടം മേ​ൽ​പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പേ​രൂ​ർ സ്വ​ദേ​ശി മ​ണ്ഡ​പ​ത്തി​ൽ ജോ​ബി ജോ​സ് (39) ആ​ണ് മരിച്ചത്.

രാ​വി​ലെ ജോ​ലി സ്ഥ​ല​ത്തെ​യ്ക്ക് പോ​കു​ന്പോ​ഴാ​യി​ര​ന്നു അ​പ​ക​ടം. മേ​ൽ​പാ​ല​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഡി​വൈ​ഡ​റി​ൽ ബൈക്ക് തട്ടിയാണ് ജോബി ലോറിക്കടിയിൽപെട്ടത്. ഇയാൾ തൽക്ഷണം മരിച്ചു.അപകടത്തിന് പിന്നാലെ ജോബിയുടെ ഭാര്യ സീന സംഭവ സ്ഥലത്ത് എത്തിയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ആളുകൾ കൂടി നിൽക്കുന്നത് കണ്ട് ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന ഭാര്യ മേൽപ്പാലത്തിന് സമീപം ബസിറങ്ങി. സ്ഥലത്ത് നിന്നിരുന്ന പരിചയമുള്ള പോലീസുകാരനോട് വിവരം തിരക്കി. ബൈക്ക് അപകടമാണെന്നും യാത്രികൻ മരിച്ചുവെന്നും പോലീസുകാരൻ സീനയെ അറിയിച്ചു. ബൈക്ക് കണ്ടപ്പോഴാണ് സീന ഭർത്താവാണ് മരിച്ചതെന്ന് അറിയികുന്നത്. പോലീസുകാർ ലൈസൻസ് കാണിച്ചതിന് പിന്നാലെ റോഡിൽ സീന കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.

ജോബിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തു.
RELATED NEWS