പാ​റ്റൂ​രി​ൽ കൈ​യേ​റ്റം ന​ട​ന്ന​താ​യി സ​ർ​ക്കാ​ർ
Tuesday, August 29, 2017 4:30 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​റ്റൂ​രി​ലെ വി​വാ​ദ ഭൂ​മി​യി​ൽ കൈ​യേ​റ്റം ന​ട​ന്ന​താ​യി സ​ർ​ക്കാ​ർ. ഫ്ളാ​റ്റ് നി​ർ​മി​ച്ച​ത് ജ​ല​അ​ഥോ​റി​റ്റി​യു​ടേ​യും സ​ർ​ക്കാ​രി​ന്‍റെ​യും ഭൂ​മി​യി​ലാ​ണെ​ന്ന് സ​ർ​ക്കാ​ർ ലോ​കാ​യു​ക്ത​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി.

കേ​സി​ൽ അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കാ​ൻ ക​ഴി‍​ഞ്ഞ​ദി​വ​സം വി​ജി​ല​ൻ​സ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പാ​റ്റൂ​രി​ൽ സ്വ​കാ​ര്യ ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ൾ 12.45 സെ​ന്‍റ് സ്ഥ​ലം കൈ​യേ​റി​യെ​ന്ന​താ​ണ് കേ​സ്. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി അ​ട​ക്കം അ​ഞ്ചു​പേ​രെ പ്ര​തി​യാ​ക്കി വി​ജി​ല​ൻ​സ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.