ബി​ഹാ​റി​ൽ ക​ണ്ണീ​ർ പ്ര​ള​യം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 253 ആ​യി
Sunday, August 20, 2017 8:26 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 253 ആ​യി. സം​സ്ഥാ​ന​ത്തി​ന്‍റെ കൂ​ടു​ത​ൽ‌ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​കൂ​ടി പ്ര​ള​യം ബാ​ധി​ച്ച​തോ​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളും മ​ര​ണ​വും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. 18 ജി​ല്ല​ക​ളി​ലാ​യി 1.26 കോ​ടി ജ​ന​ങ്ങ​ളെ​യാ​ണ് പ്ര​ള​യം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

സൈ​ന്യ​വും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ ന​യു​മാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ സ​ഹാ​യം അ​നു​വ​ദി​ച്ചു ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 1,358 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​ക്യാ​മ്പു​ക​ളി​ലായി 4.21 ല​ക്ഷം ആ​ളു​ക​ളെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​രാ​രി​യ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ പാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു. പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​പോയവരാണ് അപകടത്തിൽപെട്ടത്. മൂ​ന്നു സ്ത്രീ​ക​ളും ഒ​രു പെ​ൺ​കു​ട്ടി​യും ഒ​രു പു​രു​ഷ​നു​മാ​ണ് ഒ​ഴു​കി​പ്പോ​യ​ത്.

വ​ട​ക്ക​ൻ ജി​ല്ല​ക​ളെ​യാ​ണു പ്ര​ള​യം സാ​ര​മാ​യി ബാ​ധി​ച്ച​ത്. നേ​പ്പാ​ൾ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന് 105 ഗ്രാ​മ​ങ്ങ​ൾ ഭാ​ഗി​ക​മാ​യും 35 ഗ്രാ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വെ ​ള്ള​ത്തി​ന​ടി​യി​ലാ​യി.
RELATED NEWS