സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വം ന​വം​ബ​ർ 23 മു​ത​ൽ തൃ​ശൂ​രി​ൽ
Sunday, August 20, 2017 5:33 PM IST
തൃ​ശൂ​ർ: സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വം ന​വം​ബ​ർ 23, 24, 25 തീ​യ​തി​ക​ളി​ൽ തൃ​ശൂ​രി​ൽ ന​ട​ക്കും. ചി​റ്റി​ല​പ്പി​ള്ളി ഐ​ഇ​എ​സ് പ​ബ്ലി​ക് സ്കൂ​ളാ​ണ് 10-ാമ​ത് ക​ലോ​ത്സ​വ​ത്തി​നു വേ​ദി​യൊ​രു​ക്കു​ന്ന​ത്. ക​ലോ​ത്സ​വം ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ 24 സ​ഹോ​ദ​യ​ക​ളു​ടെ സം​സ്ഥാ​ന​ത​ല സം​ഘ​ട​ന​യാ​യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ കോം​പ്ല​ക്സ​സ് (സി​കെ​എ​സ്‌​സി) ആ​ണ് ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​ർ. 1500 സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 7000ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കും.