പ്രീ​യ​ർ ലീ​ഗി​ന് സ്വ​പ്ന​ത്തു​ട​ക്കം; ഗോ​ൾ മ​ഴ​യ്ക്കൊ​ടു​വി​ൽ ആ​ഴ്സ​ണ​ൽ ജേ​താ​ക്ക​ൾ
Saturday, August 12, 2017 4:36 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​യ​ർ ലീ​ഗ് പു​തു സീ​സ​ണി​ന് ഇ​തി​ലും മി​ക​ച്ചൊ​രു തു​ട​ക്കം സ്വ​പ്ന​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും. അ​ത്ര​യ്ക്കും ക​ട്ട ത്രി​ല്ല​റാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന മ​ത്സ​രം. ലീ​സ്റ്റ​ർ സി​റ്റി മൂ​ന്നു ഗോ​ൾ അ​ടി​ച്ച​പ്പോ​ൾ നാ​ല​ടി​ച്ച് ആ​ഴ്സ​ണ​ൽ ആ​ദ്യ വി​ജ​യം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ 2-3 ന് ​പി​ന്നി​ലാ​യി​രു​ന്ന ആ​ഴ്സ​ണ​ൽ അ​വ​സാ​ന 10 മി​നി​റ്റി​ൽ ര​ണ്ടു ഗോ​ൾ എ​തി​ർ​പോ​സ്റ്റി​ൽ നി​ക്ഷേ​പി​ച്ച് വി​ജ​യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ളി ചൂ​ടു​പി​ടി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ആ​ഴ്സ​ണ​ലാ​യി​രു​ന്നു ഗോ​ള​ടി തു​ട​ങ്ങി​വ​ച്ച​ത്. ര​ണ്ടാം മി​നി​റ്റി​ൽ‌ ബോ​ക്സി​ലേ​ക്ക് ത​ല​പ്പാ​ക​ത്തി​ലെ​ത്തി​യ പ​ന്തി​നെ അ​ല​ക്സാ​ൻ​ഡ്രെ ല​കാ​സെ​റ്റെ ത​ല​കൊ​ണ്ട് ചെ​ത്തി​വി​ട്ട് വ​ല​യി​ലാ​ക്കി. മൂ​ന്നു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ലീ​സ്റ്റ​ർ ക​ടം​വീ​ട്ടി. ത​ല​കൊ​ണ്ടു​ള്ള ഗോ​ളി​ന് ത​ല​കൊ​ണ്ടു​ള്ള മ​റു​പ​ടി. ഒ​കാ​സാ​ക്കി​യാ​ണ് ലീ​സ്റ്റ​റി​ന് സ​മ​നി​ല ന​ൽ​കി​യ​ത്. 29 മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ജാ​മി വാ​ർ​ഡി ലീ​സ്റ്റ​റി​ന്‍റെ ലീ​ഡ് ര​ണ്ടാ​യി ഉ​യ​ർ​ത്തി. ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ വാ​ർ​ഡി​യു​ടെ ഗോ​ളി​ന് ആ​ഴ്സ​ണ​ൽ മ​റു​പ​ടി ന​ൽ​കി. വെ​ൽ​ബെ​ക്കാ​യി​രു​ന്നു ആ​ഴ്സ​ണ​ലി​ന്‍റെ മാ​നം​കാ​ത്ത​ത്.

ആ​ദ്യ പ​കു​തി​യി​ൽ തു​ല്യ​ത​യി​ൽ പി​രി​ഞ്ഞ​ത് ര​ണ്ടാം പ​കു​തി​യി​ലെ പൊ​രി​ഞ്ഞ പോ​രി​നാ​യി​രു​ന്നു. വാ​ർ​ഡി ത​ന്നെ അ​ടു​ത്ത വെ​ടി​യും പൊ​ട്ടി​ച്ചു. 56 ാം മി​നി​റ്റി​ൽ ലീ​സ്റ്റ​റി​ന് ലീ​ഡ്. ക​ളി 80 മി​നി​റ്റ് ക​ട​ക്കു​വോ​ളം ലീ​സ്റ്റ​റാ​യി​രു​ന്നു മു​ന്നി​ൽ. എ​ന്നാ​ൽ അ​വ​സാ​ന​ത്തെ ഏ​ഴു മി​നി​റ്റ​ക​ൾ എ​ല്ലാം കീ​ഴ്മേ​ൽ​മ​റി​ച്ചു. 83 ാം മി​നി​റ്റി​ൽ റാം​സി​യു​ടെ സ​മ​നി​ല ഗോ​ൾ. 85 ാം മി​നി​റ്റി​ൽ ജി​റോ​ദി​ന്‍റെ വി​ജ​യ​ഗോ​ൾ. അ​വ​സാ​ന വി​സി​ൽ മു​ഴ​ങ്ങു​മ്പോ​ൾ ആ​ഴ്സ​ണ​ൽ വി​ജ​യി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.