നഴ്സുമാരുടെ സമരം പ്രതിപക്ഷം ഏറ്റെടുക്കുന്നു
Tuesday, July 18, 2017 11:26 AM IST
തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം സർക്കാർ നീട്ടിക്കൊണ്ടുപോകുന്നത് തീക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ജൂലൈ 20ന് മുൻപ് സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിപക്ഷം നഴ്സുമാരുടെ സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പൊതു സമൂഹത്തിന്‍റെ പിന്തുണ നഴ്സുമാർക്ക് ഒപ്പമാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്ന് ഉപവാസ സമരം നടത്തുകയാണ്. നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് പലവട്ടം അവരുടെ സമരപ്പന്തലിൽ പോയെന്നും സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.