മുൻ ഇന്ത്യൻ ക്രിക്കറ്റർ ജോഗീന്ദര്‍ ശര്‍മയുടെ അച്ഛനെ ആക്രമിച്ച് പണം കവര്‍ന്നു
Monday, July 17, 2017 4:33 PM IST
ഹി​സാ​ർ: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ​റും ഡി​വൈ​എ​സ്‌​പി​യു​മാ​യ ജോ​ഗീ​ന്ദ​ർ ശ​ർ​മ​യു​ടെ അ​ച്ഛ​ൻ ഓം ​പ്ര​കാ​ശ് ശ​ർ​മ​യെ ആ​ക്ര​മി​ച്ച് ശേ​ഷം പ​ണം ക​വ​ര്‍​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ റോ​ത്ത​ക്കി​ലെ കാ​ത​മ​ണ്ഡി​യി​ലു​ള്ള ക​ട​യു​ടെ മു​ന്നി​ൽ വ​ച്ചാ​ണ് സം​ഭ​വം. പ്ര​കാ​ശ് ശ​ർ​മ ന​ട​ത്തു​ന്ന ക​ട​യി​ൽ പ​ല​ച​ര​ക്ക് സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളാ​ണ് പ​ണം ക​വ​ർ​ന്ന​ത്.

ആ​ദ്യം പോ​ക്ക​റ്റി​ൽ നി​ന്ന് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ പി​ന്നീ​ട് ക​ത്തി​യെ​ടു​ത്ത് ശ​ർ​മ​യു​ടെ വ​യ​റി​ൽ കു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​ത് കൈ​കൊ​ണ്ട് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​വ​ർ ക​ട​യി​ലെ മേ​ശ​വ​ലി​പ്പി​ൽ നി​ന്ന് ഏ​ഴാ​യി​രം രൂ​പ അ​പ​ഹ​രി​ച്ചു. ഇ​തി​നു​ശേ​ഷം പ​രി​ക്കേ​റ്റ ശ​ർ​മ​യെ ക​ട​യ്ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം അ​ക്ര​മി​ക​ൾ ഓ​ടി​മ​റ​യു​ക​യാ​യി​രുന്നു. ഒ​ടു​വി​ൽ ശ​ർ​മ​യു​ടെ മ​റ്റൊ​രു മ​ക​നാ​യ ദീ​പ​ക് എ​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

2007ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ന​ട​ന്ന പ്ര​ഥ​മ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​ക്ക് ജ​യം നേ​ടി​ത​ന്ന അ​വ​സാ​ന ഓ​വ​ർ എ​റി​ഞ്ഞ​ത് ജോ​ഗീ​ന്ദ​റാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.