സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യില്ല; കളക്ടറുടെ ഉത്തരവിനെതിരേ വിദ്യാർഥികൾ
Monday, July 17, 2017 10:43 AM IST
കണ്ണൂർ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ്യൂ​ട്ടി നോ​ക്കാ​നു​ള്ള കണ്ണൂർ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സ് ബ​ഹി​ഷ്‌​ക​രി​ച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരം സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് കയറാൻ കഴിയില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. നഴ്സുമാരുടെ സമരം നേരിടാനായിരുന്നു കളക്ടർ വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ചുകൊണ്ട് ഉത്തരവിറക്കിയത്. എന്നാൽ ഈ നീക്കവും പാളയതോടെ നഴ്സുമാരുടെ സമരം കൂടുതൽ കരുത്താർജ്ജിച്ചു.

സ​മ​രം ന​ട​ക്കു​ന്ന ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് 10 വീ​തം ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളെ അ​യ​ക്കാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഞായറാഴ്ച രാ​ത്രി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ജി​ല്ല​യി​ലെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം ​വ​ർ​ഷ​ക്കാ​ർ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ സ​മ​രം ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ ശ്രമം. അ​ഞ്ച് ​ദി​വ​സ​ത്തേ​ക്കാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. യാ​ത്രാ​ ചെ​ല​വി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ദി​വ​സം 150 രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രുന്നു. ജി​ല്ല​യി​ലെ ഒ​ൻ​പ​ത് ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ നി​യോ​ഗി​ച്ചിരുന്നത്.

ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ജോ​ലി​ക്ക് ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഒ​ൻ​പ​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ​യും പ​രി​സ​ര​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചിരുന്നു. ആ​ശു​പ​ത്രി​ക​ളു​ടെ പ​രി​സ​ര​ത്ത് പോ​ലീ​സ് സേ​ന​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​കളുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് നഴ്സുമാരുടെ സമരം തുടരുന്നത്. ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി വി​വി​ധ യു​വ​ജ​ന ​സം​ഘ​ട​ന​കളും രംഗത്തുണ്ട്.
RELATED NEWS