വെനസ്വേലയിൽ വോട്ടെടുപ്പിനിടെ വെടിവയ്പ്: ഒരാൾ കൊല്ലപ്പെട്ടു
Sunday, July 16, 2017 11:01 PM IST
കരാക്കസ്: വെനസ്വേലയിൽ വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റെന്നും സൂചനകളുണ്ട്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. പ്രതിപക്ഷ കക്ഷികളാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യപ്രകാരം അനൗദ്യോഗിക തെരഞ്ഞെടുപ്പ് നടന്നത്.

നേരത്തെ, മൂന്നു മാസത്തിലേറെയായി ഇവിടെ നടക്കുന്ന പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 2500ലേറെപ്പേർ അറസ്റ്റിലായിരുന്നു. ഇവരിൽ 800 ലേറെ പേർ ഇപ്പോഴും ജയിലിൽത്തന്നെയാണ്. നിലവിൽ പ്രതിപക്ഷത്തിനു കൂടി സ്വാധീനമുള്ള നാഷണൽ അസംബ്ലിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനുള്ള നീക്കമാണ് വെനസ്വേലയിൽ വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചത്.
RELATED NEWS