എയർഇന്ത്യ എക്സ്പ്രസ് ലാൻഡിംഗിനിടെ സിഗ്നൽ ലൈറ്റിൽ ഇടിച്ചു
Sunday, July 16, 2017 10:36 PM IST
മം​ഗ​ളൂ​രു : മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സി​ഗ്ന​ൽ ലൈ​റ്റി​ൽ ഇ​ടി​ച്ചു. ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ ഐ​എ​ക്സ് 814 ന​മ്പ​ർ ബോ​യി​ങ് 737 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വി​മാ​നം ഇ​ടി​ച്ച് റ​ൺ​വേ​യി​ലെ ഏ​താ​നും ഗൈ​ഡി​ങ് ലൈ​റ്റു​ക​ൾ ത​ക​ർ​ന്നു. എ​ന്നാ​ൽ വി​മാ​ന​ത്തി​ലെ 186 യാ​ത്ര​ക്കാ​രി​ൽ ആ​ർ​ക്കും പ​രി​ക്കോ വി​മാ​ന​ത്തി​ന് ത​ക​രാ​റോ സം​ഭ​വി​ച്ചി​ട്ടി​ല്ല.

ക​ന​ത്ത മ​ഴ​യും മൂ​ട​ൽ മ​ഞ്ഞും മൂ​ലം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഗൈ​ഡി​ങ് ലൈ​റ്റു​ക​ളി​ൽ ഇ​ടി​ച്ച​യു​ട​ൻ വി​മാ​ന​ത്തെ റ​ൺ​വേ​യു​ടെ മ​ധ്യ​ത്തി​ലേ​ക്ക് കൊ​ണ്ട‌ു​വ​രാ​ൻ ക​ഴി​ഞ്ഞ​താ​ണ് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. ലാ​ൻ​ഡി​ങ്ങി​നി​ടെ തെ​ന്നി​മാ​റി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടെ​ങ്കി​ലും ഫ്ലൈ​റ്റ് സേ​ഫ്റ്റി വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
RELATED NEWS