അ​തി​ർ​ത്തി​യി​ൽ പാ​ക് വെ​ടി​വ​യ്പ്; ര​ണ്ട് സൈ​നി​ക​ർ‌ കൊ​ല്ല​പ്പെ​ട്ടു
Wednesday, July 12, 2017 4:59 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ പാ​ക് വെ​ടി​വ​യ്പി​ൽ ര​ണ്ട് സൈ​നി​ക​ർ‌ കൊ​ല്ല​പ്പെ​ട്ടു. കു​പ്‌​വാ​ര​യി​ലെ കേ​ര​ൻ സെ​ക്ട​റി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ​ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ‌ അ​തി​ർ‌​ത്തി​യി​ൽ വെ​ടി​വ​യ്പ് തു​ട​രു​ക​യാ​ണ്.

കാ​ഷ്മീ​രി​ലെ ബു​ദ്ഗാ​മി​ൽ സൈ​ന്യം മൂ​ന്ന് ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​ൻ ഭീ​ക​ര​രെ വ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബു​ദ്ഗാ​മി​ൽ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ച​ത്. ഭീ​ക​ര​രു​ടെ പ​ക്ക​ൽ നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.