മലയാളി വിദ്യാർഥിനി ഷാർജയിൽ കെട്ടിടത്തിൽനിന്നു വീണുമരിച്ചു
Monday, March 20, 2017 5:29 PM IST
ഷാർജ: മലയാളി വിദ്യാർഥിനി ഷാർജയിൽ കെട്ടിടത്തിൽനിന്നു വീണുമരിച്ചു. തൃശൂർ സ്വദേശി അശ്വതി(16)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചാലക്കുടി അന്നമനട സ്വദേശി അനിൽകുമാറിന്‍റെ മകളാണ് മരിച്ച അശ്വതി.

ഷാർജയിലെ ജമാൽ അബ്ദുൾ നാസർ റോഡിലുള്ള റെസിഡൻഷ്യൽ മേഖലയിൽ തിങ്കളാഴ്ച രണ്ടരയോടെയായിരുന്നു അപകടം. കെട്ടിടത്തിന്‍റെ ഏഴാം നിലയിൽനിന്നാണ് അശ്വതി നിലംപതിച്ചതെന്നു പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ പോലീസ് ചോദ്യംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.