മുന്നണിയിൽ എടുക്കാമെന്ന് പറഞ്ഞ വാക്കുപാലിക്കണമെന്ന് ബാലകൃഷ്ണപിള്ള
Monday, March 20, 2017 2:20 PM IST
തിരുവനന്തപുരം: ഇടതു മുന്നണിയിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞ് വാക്കു നൽകിയവർ അത് പാലിക്കാൻ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. മുന്നണിക്ക് അകത്തോ പുറത്തോ എന്നറിയാത്ത രാഷ്ട്രീയ പ്രതിരോധത്തിലാണ് പാർട്ടി. രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാൻ പോലീസ് പാർട്ടിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സർക്കാരിന്‍റെ മദ്യനയം പരിഷ്കരിക്കാൻ തീരുമാനിച്ച എൽഡിഎഫ് സർക്കാരിന്‍റെ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. കേരളത്തെ മുക്കിക്കൊല്ലുന്ന മദ്യനയം ഉണ്ടാവരുതെന്നും ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.