നർമദ നദിതീരത്തെ മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് മധ്യപ്രദേശ് സർക്കാർ
Monday, March 20, 2017 2:22 AM IST
ഭോപ്പാൽ: നർമദ നദിതീരത്തെ എല്ലാ മദ്യശാലകളും അടച്ചു പൂട്ടുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. ഏപ്രിൽ ഒന്നിനു മുന്പായി നദിയ്ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിലെ മദ്യശാലകൾ അടച്ചുപൂട്ടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നർമദ നദിതീരത്തിന്‍റെ സൗന്ദര്യം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാരിന്‍റെ നടപടി. നദിയിൽ പൂജാവസ്തുക്കൾ സംസ്കരിക്കരുതെന്നും ഇതിനായി പ്രത്യേക കുളങ്ങൾ നിർമിക്കുമെന്നും ചൗഹാൻ അറിയിച്ചു.