നാഗാ കൗണ്‍സിൽ മണിപ്പൂരിൽ ഏർപ്പെടുത്തിയ സാന്പത്തിക ഉപരോധം നീക്കി
Sunday, March 19, 2017 11:37 AM IST
ഇംഫാൽ: യുണൈറ്റഡ് നാഗാ കൗണ്‍സിൽ (യുഎൻസി) 141 ദിവസമായി മണിപ്പൂരിലെ വിവിധ ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന സാന്പത്തിക ഉപരോധം ഞായറാഴ്ച അർധരാത്രിയോടെ പിൻവലിച്ചു. സേനാപതി ജില്ലാ ആസ്ഥാനത്തു നാലു മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷമാണ് ഉപരോധം പിൻവലിക്കാൻ ധാരണയായത്. നാഗാ കൗണ്‍സിൽ, മണിപ്പൂർ സർക്കാർ, കേന്ദ്രസർക്കാർ എന്നിവർ കക്ഷികളായാണ് പുതിയ കരാർ ഉണ്ടാക്കിയിരുന്നത്.

നവംബർ 25 ന് അറസ്റ്റിലായ നാഗാ കൗണ്‍സിൽ പ്രസിഡന്‍റ് ഗയിഡോണ്‍ കാമേയി, ഇൻഫർമേഷൻ സെക്രട്ടറി സ്റ്റീഫൻ ലംകാംഗ് എന്നിവരെ ഉപാധികളില്ലാതെ വിട്ടയച്ചു. നോർത്ത് ഈസ്റ്റിന്‍റെ ചുമതലയുള്ള ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയും ചർച്ചയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.