പലസ്തീന് യുഎന്നിൽ അംഗീകാരം
പലസ്തീന് യുഎന്നിൽ അംഗീകാരം
Saturday, May 11, 2024 2:19 AM IST
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യി​ൽ കൂ​ടു​ത​ൽ അ​വ​കാ​ശ​ങ്ങ​ളും പ​ദ​വി​ക​ളും ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​മേ​യം പൊ​തു​സ​ഭ​യി​ലെ വോ​ട്ടെ​ടു​പ്പി​ൽ പാ​സാ​യി.

അ​റ​ബ് ഗ്രൂ​പ്പ് രാ​ജ്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി 193 അം​ഗ പൊ​തു​സ​ഭ​യി​ലെ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ 143 രാ​ജ്യ​ങ്ങ​ൾ വോ​ട്ട് ചെ​യ്തു. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു. 25 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു.

പ​ല​സ്തീ​ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യി​ൽ പൂ​ർ​ണ അം​ഗ​ത്വം ല​ഭി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പാ​യാ​ണു പ്ര​മേ​യം പാ​സാ​യ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്.

ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ച​ട്ട​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ നാ​ല് അ​നു​സ​രി​ച്ച് പ​ല​സ്തീ​ൻ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യി​ൽ അം​ഗ​ത്വ​ത്തി​ന് യോ​ഗ്യ​മാ​ണെ​ന്നും അ​തി​നാ​ൽ അം​ഗ​ത്വ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലു​ണ്ട്.

ഞ​ങ്ങ​ൾ​ക്കു സ​മാ​ധാ​ന​വും സ്വാ​ത​ന്ത്ര്യ​വും വേ​ണ​മെ​ന്ന് വോ​ട്ടെ​ടു​പ്പി​നു​മു​ന്പ് യു​എ​ന്നി​ലെ പ​ല​സ്തീ​ൻ അം​ബാ​സി​ഡ​ർ റി​യാ​ദ് മ​ൻ​സൂ​ർ പ​റ​ഞ്ഞു. ഒ​രു “യെ​സ്’’ വോ​ട്ട് പ​ല​സ്തീ​ന്‍റെ നി​ല​നി​ൽ​പ്പി​നു​ള്ള​താ​ണെ​ന്നും അ​ത് മ​റ്റേ​തെ​ങ്കി​ലു​മൊ​രു രാ​ജ്യ​ത്തി​നെ​തി​രേ​യു​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള നി​ക്ഷേ​പ​മാ​ണി​തെ​ന്നും റി​യാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.