ഉ​ത്ത​ര​കൊ​റി​യ റോ​ക്ക​റ്റ് എ​ന്‍​ജി​ന്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു
Saturday, March 18, 2017 10:04 PM IST
സി​യൂ​ൾ: ഉ​ത്ത​ര​കൊ​റി​യ റോ​ക്ക​റ്റ് എ​ന്‍​ജി​ന്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി കൊ​റി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ റോ​ക്ക​റ്റ് വ്യ​വ​സാ​യ​ത്തി​ന് പു​തി​യ തു​ട​ക്ക​മാ​യെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ന്‍ ഭ​ര​ണാ​ധി​കാ​രി കിം​ഗ് ജോം​ഗ് ഉ​ന്‍ പ​റ​ഞ്ഞു. ഇ​തി​ലൂ​ടെ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​ത്തി​ന​ട​ക്കം വ​ന്‍ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ചൈ​ന സ​ന്ദ​ര്‍​ശി​ക്കാ​നി​രി​ക്കെ​യാ​ണ് റോ​ക്ക് എ​ന്‍​ജി​ന്‍ പ​രീ​ക്ഷ​ണം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഇ​പ്പോ​ഴ​ത്തെ പ​രീ​ക്ഷ​ണ​ത്തി​നു തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച് ആ​ണ​വ മി​സൈ​ല്‍ സി​രീ​സു​ക​ള്‍ വി​ക്ഷേ​പി​ക്കാ​നും ഉ​ത്ത​ര​കൊ​റി​യ​ക്ക് പ​ദ്ധ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.