ഓസ്ട്രേലിയയിൽ വാട്ടർ ടാങ്കിൽ വീണ് മൂന്നു പേർ മരിച്ചു
Friday, February 17, 2017 5:24 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ സൗത്ത് വെയിൽസ് സംസ്ഥാനത്ത് വാട്ടർ ടാങ്കിൽ വീണ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഭർത്താവും ഭാര്യയയും സഹോദരനുമാണ് മരിച്ചത്. ടാങ്ക് വൃത്തിയാക്കുന്നതിനിടെ തകർന്നു വീഴുകയായിരുന്നു. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.