പിഎഫ്: ആധാർ സമർപ്പിക്കാനുള്ള തീയതി നീട്ടി
Friday, February 17, 2017 5:23 AM IST
ന്യൂഡൽഹി: പെൻഷൻകാരും അംഗങ്ങളും ആധാർ വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി എപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ നീട്ടി. മാർച്ച് 31-നകം ആധാർ വിവരങ്ങൾ സമർപ്പിച്ചാൽ മതിയാകും. ഫെബ്രുവരി 28 വരെ നൽകിയിരുന്ന സമയമാണ് മാർച്ച് 31 വരെ നീട്ടിയത്. പ്രൊവിഡന്‍റ് ഫണ്ട് സേവനങ്ങൾ മുഴുവൻ ആധാറുമായി ബന്ധപ്പെടുത്തി ഡിജിറ്റൈസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നു കേന്ദ്ര പ്രൊവിഡന്‍റ് ഫണ്ട് കമ്മീഷണർ വി.പി.ജോയി മാധ്യമങ്ങളോടു പറഞ്ഞു.

പിഎഫ് അംഗത്വമുള്ളവരും പെൻഷൻകാരും ആധാർ വിവരങ്ങൾ തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നു തൊഴിൽ മന്ത്രാലയം കഴിഞ്ഞ ജനുവരിയിൽ ഉത്തരവിട്ടിരുന്നു. ഇപിഎഫ്ഒയ്ക്ക് 50 ലക്ഷം പെൻഷൻകാരും നാലു കോടിയോ അംഗങ്ങളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.