വിശ്വാസ വോട്ടെടുപ്പിൽ പളനിസാമിക്കെതിരേ വോട്ടുചെയ്യുമെന്ന് മൈലാപ്പൂർ എംഎൽഎ
Friday, February 17, 2017 2:40 AM IST
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ വോട്ടു ചെയ്യുമെന്ന് മൈലാപ്പൂർ എംഎൽഎ ആർ. നടരാജ്. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി വിശ്വാസവോട്ട് നേടാനിരിക്കെയാണ് പനീർശെൽവം പക്ഷത്തേക്ക് ഒരു എംഎൽഎകൂടി മാറിയിരിക്കുന്നത്. ശശികല വിഭാഗങ്ങളോട് അടുപ്പം കാണിക്കാതിരുന്ന നേതാവാണ് നടരാജ്.

31 അംഗ മന്ത്രിസഭയാണ് പളനിസാമിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ അധികാരത്തിലെത്തിയത്. മൈലാപ്പൂർ എംഎൽഎയും എതിരായതോടെ പളനിസാമിക്കു നിയമസഭയിൽ 123 എംഎൽഎമാരുടെ പിന്തുണയാണ് ഇപ്പോൾ ഉള്ളത്. കേവല ഭൂരിപക്ഷത്തിനു 117 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.