പി​റ​ന്നി​ട്ട് ഒ​രാ​ഴ്ച തി​ക​യാ​ത്ത കു​ഞ്ഞി​നെ അ​പ​രി​ചി​ത​ന് കൈ​മാ​റി​ യു​വ​തി മു​ങ്ങി
Friday, February 17, 2017 7:28 AM IST
ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ ഇ​രു​ന്ന അ​പ​രി​ചി​ത​ന് ന​വ​ജാ​ത ശി​ശു​വി​നെ ന​ൽ​കി​യ ശേ​ഷം യു​വ​തി അ​പ്ര​ത്യ​ക്ഷ​യാ​യി. ഹ​സ്രാ​ത് നി​സാ​മു​ദ്ദീ​ൻ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ഭോ​പാ​ൽ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ എ​ത്തി​യ ആ​ൾ​ക്കാ​ണ് നി​ന​ച്ചി​രി​ക്കാ​ത്ത​നേ​ര​ത്ത് കു​ഞ്ഞി​നെ ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടി​ന് സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ‌​നി​ർ​ത്തി​യ​പ്പോ​ഴാ​യി​ര​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

അ​ഞ്ചു ദി​വ​സ​മാ​ത്രം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞു​മാ​യി യു​വ​തി പ്ലാ​റ്റ് ഫോ​മി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ​നി​ർ​ത്തി​യ​പ്പോ​ൾ ജ​നാ​ല​യ്ക്ക​രു​കി​ൽ ഇ​രു​ന്ന ഒ​രാ​ളു​ടെ കൈ​യി​ൽ ഇ​വ​ർ കു​ഞ്ഞി​നെ ഏ​ൽ​പ്പി​ച്ചു. അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ താ​ൻ എ​ത്താ​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​വ​ർ പൊ​ടു​ന്ന​നെ ഇ​വി​ടെ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യി. യു​വ​തി​യെ കാ​ണാ​തെ​വ​ന്ന​തോ​ടെ ട്രെ​യി​നി​ൽ​നി​ന്നി​റ​ങ്ങി​യ ഇ​യാ​ൾ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം പ്ലാ​റ്റ് ഫോ​മി​ൽ കു​ട്ടി​യു​മാ​യി കാ​ത്തു​നി​ന്നു. ഒ​ടു​വി​ൽ റെ​യി​ൽ​വെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

പോ​ലീ​സ് കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ഞ്ഞി​നെ സ്വ​ന്തം അ​മ്മ​യാ​ണ് ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.