ജെ​ല്ലി​ക്കെ​ട്ട് പ്ര​ക്ഷോ​ഭം: ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും പ​ങ്കു​ചേ​ർ​ന്നു
Friday, January 20, 2017 10:29 AM IST
ചെ​ന്നൈ: ജെ​ല്ലി​ക്കെ​ട്ട് നി​രോ​ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രേ ത​മി​ഴ്നാ​ട്ടി​ൽ തു​ട​രു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്തും ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​നും പ​ങ്കു​ചേ​ർ​ന്നു. ടി ​ന​ഗ​റി​ൽ ന​ടി​ക​ർ സം​ഘം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​പ​രി​പാ​ടി​യി​ലാ​ണ് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും എ​ത്തി​യ​ത്. ഇ​രു​വ​ർ​ക്കും പു​റ​മെ അ​ജി​ത്, സൂ​ര്യ, ധ​നു​ഷ് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ സി​നി​മ താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് സി​നി​മ തീ​യേ​റ്റ​റു​ക​ളെ​ല്ലാം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്മാ​ൻ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു. വൈ​കു​ന്നേ​ര​ത്തോ​ടെ അ​ദ്ദേ​ഹം നി​രാ​ഹാ​രം അ​വാ​സി​പ്പി​ച്ചു. നേ​ര​ത്തെ ജെ​ല്ലി​ക്കെ​ട്ട് പ്ര​ക്ഷോ​ന്ധ​ത്തി​ന് ക​മ​ൽ​ഹാ​സ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളാ​ണ് യ​ഥാ​ർ​ഥ ഹീ​റോ​ക​ൾ, വി​ദ്യാ​ർ​ഥി​ക​ളെ സ​മ​ര​ത്തി​നു രാ​ഷ്ട്രീ​യ​ക്കാ​രാ​ണ് സാ​ധാ​ര​ണ പ്രേ​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ രാ​ഷ്ട്രീ​യ​ക്കാ​രെ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​ത്തി​നു പ്രേ​രി​പ്പി​ച്ചെ​ന്നും ക​മ​ൽ ഹാ​സ​ൻ പ​റ​ഞ്ഞു. ജെ​ല്ലി​ക്കെ​ട്ട് ന​ട​ത്ത​ണ​മെ​ന്നും പെ​റ്റ​യെ നി​രോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ സം​സ്ഥാ​ന​ത്തു ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​നു വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പി​ന്തു​ണ അ​റി​യി​ച്ച​ത്. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​ന​യാ​യ പെ​റ്റ​യു​ടെ ഹ​ർ​ജി​യെ​ത്തു​ട​ർ​ന്നാ​ണ് സു​പ്രീം​കോ​ട​തി ജെ​ല്ലി​ക്കെ​ട്ട് നി​രോ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.