കുപ്‌വാരയിൽ സൈനിക ക്യാന്പിനു നേരെ ഭീകരാക്രമണം
Saturday, August 12, 2017 9:07 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്‌വാരയിൽ സൈനിക ക്യാന്പിനു നേരെ ഭീകരാക്രമണം. കുപ്‌വാരയിലെ കാലാരൂസിൽ ശനിയാഴ്ച പുലർച്ചെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരരുടെ വെടിവയ്പിൽ ഒരു സൈനികനു പരിക്കേറ്റു. സുനിൽ രണ്‍ധാവ എന്ന സൈനികനാണു പരിക്കേറ്റത്. ഇയാളെ പിന്നീട് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈന്യവും പോലീസും ഭീകരർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകായണെന്നും അധികൃതർ അറിയിച്ചു.

അതേസമയം, പൂഞ്ച് ജില്ലയിലെ മേന്ധാർ മേഖലയിൽ പാക് സേനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സേന ഇന്ന് രാവിലെ നടത്തിയ ഷെല്ലാക്രമണത്തിലാണ് നാട്ടുകാരിയായ സ്ത്രീ കൊല്ലപ്പെട്ടത്.
RELATED NEWS