സ്വാശ്രയ കോളജുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടില്ല: അസോസിയേഷൻ
Thursday, January 12, 2017 12:50 PM IST
കൊച്ചി: സ്വാശ്രയ കോളജുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടില്ലെന്ന് കേരള സ്വാശ്രയ എൻജിനിയറിംഗ് കോളജ് അസോസിയേഷൻ. വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായി കൂടിക്കാഴ്ച നടത്തി വിഷയം ചർച്ച ചെയ്യും. ജീവനൊടുക്കിയ വിദ്യാർഥി ജിഷ്ണുവിന്റെ കോപ്പിയടി സംഭവം റിപ്പോർട്ട് ചെയ്യാതിരുന്നത് പാമ്പാടി നെഹ്റു കോളജിന്റെ ഭാഗത്തുനിന്നുണ്ടായ പോരായ്മയാണെന്നും അസോസിയേഷൻ വിലയിരുത്തി.

സംസ്‌ഥാനത്തെ 120 കോളജുകളാണ് അടച്ചിട്ടിരിക്കുന്നത്. വിവിധ സ്വാശ്രയ കോളജുകൾക്കും അസോസിയേഷന്റെ കൊച്ചി ഓഫീസിനും നേരെ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് കോളജുകൾ അടച്ചിട്ടു പ്രതിഷേധിക്കുന്നത്.