ട്വന്‍റി-20: മലിംഗ ഇന്ത്യയിലേക്കില്ല
Saturday, December 16, 2017 1:44 AM IST
കൊളംബോ: ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്‍റി-20 പരന്പരയിൽ ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിംഗ കളിക്കില്ല. മലിംഗയ്ക്ക് ലങ്കൻ ബോർഡ് വിശ്രമം അനുവദിച്ചു. കഴിഞ്ഞയാഴ്ച വ്യക്തിപരമായ കാരണങ്ങളാൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. ഒക്ടോബറിൽ പാക്കിസ്ഥാനെതിരേ ട്വന്‍റി-20 കളിച്ച ആറ് പേർ മാത്രമാണ് ഇന്ത്യയ്ക്കെതിരായ ട്വന്‍റി-20യിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഡിസംബർ 20-നാണ് ട്വന്‍റി-20 പരന്പര തുടങ്ങുന്നത്. കട്ടക്ക്, ഇൻഡോർ, മുംബൈ എന്നിവടങ്ങളിലാണ് ട്വന്‍റി-20 നടക്കുന്നത്. തിസാര പെരേര തന്നെയാണ് ടീമിന്‍റെ നായകൻ. പരിചയ സന്പന്നരായ ഉപുൽ തരംഗ, ആഞ്ചലോ മാത്യൂസ് എന്നിവരും ടീമിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.