"രാപ്പകൽ' ജോസഫിനൊപ്പം മാണി
Monday, October 9, 2017 2:48 AM IST
തൊടുപുഴ: യുഡിഎഫ് നടത്തിയ രാപ്പകൽ സമരത്തിൽ പിന്തുണയുമായി കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് പങ്കെടുത്തതിനെ ന്യായീകരിച്ച് പാർട്ടി ചെയർമാൻ കെ.എം.മാണി. സ്വന്തം നിയോജക മണ്ഡലത്തിൽ സഹോദരപാർട്ടി നടത്തിയ പരിപാടിയിലാണ് ജോസഫ് പങ്കെടുത്തതെന്നും അതിൽ തെറ്റില്ലെന്നും മാണി പറഞ്ഞു.

മുന്നണി പ്രവേശനത്തെ ചൊല്ലി പാർട്ടിയിലും വീട്ടിലും രണ്ട് അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിലേക്ക് പോകാൻ ജോസ്.കെ.മാണി താത്പര്യം പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

വ്യാഴാഴ്ചയാണ് ഇടുക്കിയിലെ പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി തൊടുപുഴയിൽ നടന്ന പൊതുസമ്മേളനത്തിൽ ജോസഫ് യുഡിഎഫ് വേദിയിലെത്തിയത്. പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരായിരുന്നു ഇടുക്കിയിൽ സമരത്തിന്‍റെ ഉദ്ഘാടകൻ.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.