ഇ​റ്റ​ലി​ക്ക് ലോ​ക​ക​പ്പ് ടി​ക്ക​റ്റി​ല്ല; ബ​ഫ​ണ്‍ ബൂ​ട്ട​ഴി​ച്ചു
Tuesday, November 14, 2017 8:08 AM IST
മി​ലാ​ൻ: റഷ്യൻ ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടാ​നാ​വാ​ഞ്ഞ​തോ​ടെ ഇ​റ്റാ​ലി​യ​ന്‍ ഗോ​ള്‍​കീ​പ്പ​ര്‍ ജി​യാ​ന്‍ ലൂ​ജി ബ​ഫ​ണ്‍ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ച്ചു. ജ​യം അ​നി​വാ​ര്യ​മാ​യ നി​ര്‍​ണാ​യ​ക പ്ലേ ​ഓ​ഫി​ല്‍ സ്വീ​ഡ​നോ​ട് ഗോ​ള്‍ ര​ഹി​ത​സ​മ​നി​ല വ​ഴ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് 39 വ​യ​സു​കാ​ര​നാ​യ ബ​ഫ​ൺ ബൂ​ട്ട​ഴി​ച്ച​ത്. ഇ​റ്റാ​ലി​യ​ൻ ഫു​ട്ബോ​ൾ ആ​രാ​ധ​ക​രോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു-​വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ബ​ഫ​ൺ പ​റ​ഞ്ഞു.

20 വ​ർ​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​നാ​ണ് ബ​ഫ​ൺ വി​രാ​മം കു​റി​ച്ച​ത്. 175 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ ടീ​മി​ന്‍റെ ജ​ഴ്സി അ​ണി​ഞ്ഞ ബ​ഫ​ൺ നി​ര​വ​ധി ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.

2006ൽ ​ജ​ർ​മ​നി​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ലാ​ണ് ബ​ഫ​ണി​ന്‍റെ മാ​ന്ത്രി​ക പ്ര​ക​ട​നം ക​ണ്ട​ത്. ഫ്രാ​ന്‍​സി​നെ​തി​രേ ക​ന്ന​വാ​രോ​യു​ടെ പ്ര​തി​രോ​ധം ത​ക​ര്‍​ന്ന ഘ​ട്ട​ത്തി​ല്‍ അ​വ​സാ​ന​ത്തെ കാ​വ​ലാ​ളാ​യി നി​ന്ന ബ​ഫ​ൺ സി​ദാ​നെ മു​ട്ടു​കു​ത്തി​ക്കു​ന്ന​തും ക​ണ്ടു. പോ​സ്റ്റി​ന​രി​കി​ല്‍ നി​ന്നു സി​ദാ​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ഹെ​ഡ​ര്‍ ബ​ഫ​ണ്‍ പ​റ​ന്ന് ത​ട്ടി​ത്തെ​റി​പ്പി​ച്ചു. ബ​ഫ​ണി​ന്‍റെ മി​ക​വി​ലാ​ണ് അ​ന്ന് ഇ​റ്റ​ലി ലോ​ക​ക​പ്പ് ഉ​യ​ർ​ത്തി​യ​ത്.

യു​വ​ന്‍റ​സ് താ​ര​മാ​യ ബ​ഫ​ണ്‍ ക്ല​ബ് ഫു​ട്ബോ​ളി​ലും ധാ​രാ​ളം ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ഫോ​ര്‍​വേ​ഡു​ക​ളു​ടെ കി​ക്കു​ക​ള്‍ പു​ഷ്പം പോ​ലെ കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യും ‌ഡൈ​വിം​ഗി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ബ​ഫ​ൺ യു​വ​ന്‍റ​സി​ന് നി​ര​വ​ധി കി​രീ​ട​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. പോ​സ്റി​ലേ​ക്കു വ​രു​ന്ന എ​തി​ര്‍​ക​ളി​ക്കാ​ര​ന്‍റെ ച​ല​ന​ങ്ങ​ള്‍ സൂ​ക്ഷ്മ​ത​യോ​ടെ ശ്ര​ദ്ധി​ച്ചാ​ണ് ബ​ഫ​ണ്‍ പ്ര​തി​രോ​ധി​ക്കു​ക.

യു​വ​ന്‍റ​സി​ൽ ബ​ഫ​ണി​ന്‍റെ സ​ഹ​താ​ര​മാ​യ ആ​ന്ദ്രേ ബ​ർ​സ​ഗ്ലി​യും റോ​മ മ​ധ്യ​നി​ര​താ​രം ഡാ​നി​യേ​ലെ ഡെ ​റോ​സി​യും അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ട​പ​റ​ഞ്ഞു. 33 വ​യ​സു​കാ​ര​നാ​യ ജോ​ര്‍​ജി​യോ ചെ​ല്ലി​നി​യും ഉ​ട​ൻ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.